Your Image Description Your Image Description

കൊച്ചി: കാക്കനാട് ടി വി സെന്ററിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ കൂട്ട ആത്മഹത്യയെന്ന് സംശയം. രണ്ടുപേരെ ക്വാര്‍ട്ടേഴ്‌സിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണല്‍ കമ്മിഷണറുമായ മനീഷ് വിജയ്, സഹോദരി ശാലിനി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പം അമ്മയും താമസിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായിട്ട് മനീഷ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹം ജോലിയില്‍ പ്രവേശിക്കാതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണില്‍ കിട്ടാതായതോടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് കടുത്ത ദുര്‍?ഗന്ധം വീടിനകത്തുനിന്ന് വമിക്കുന്നുണ്ടായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷിന്റെയും ശാലിനിയുടേയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ഇവര്‍ ഇക്കാര്യം തൃക്കാക്കര പോലീസില്‍ അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *