Your Image Description Your Image Description

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന വാർത്തകൾ വന്നിരുന്നു. കഴിഞ്ഞവര്‍ഷം അവസാനത്തില്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ചഹല്‍ ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ ധനശ്രീ ഇവരുടെ ചിത്രങ്ങൾ ഡിലീറ്റ് ആക്കിയിട്ടില്ല.

ഇപ്പോൾ വിവാഹമോചന കരാറിന്റെ ഭാഗമായി ചഹല്‍ ധനശ്രീക്ക് ജീവനാംശമായി ഏതാണ്ട് 60 കോടി രൂപ നല്‍കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വിവാഹമോചനത്തെക്കുറിച്ചോ ജീവനാംശത്തെക്കുറിച്ചോ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ധനശ്രീ നേരത്തേ ഇതിനെതിരേ രംഗത്തുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ മുഖമില്ലാത്ത ചില ആളുകള്‍ അടിസ്ഥാനമില്ലാത്ത ചില വാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളില്‍ ചില കാര്യങ്ങളെക്കുറിച്ച് വരുന്ന ഊഹാപോഹങ്ങള്‍ ശരിയാവണമെന്നില്ലെന്ന് ചഹലും കഴിഞ്ഞമാസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരുന്നു. അഭ്യൂഹങ്ങള്‍ തന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *