Your Image Description Your Image Description

ഭുവനേശ്വർ: ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെഐഐടി) കാമ്പസിൽ കഴഞ്ഞ ദിവസമാണ് വിദേശ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേപ്പാൾ സ്വദേശിനിയായ മൂന്നാം വർഷ ബിടെക് വിദ്യാർഥിനി പ്രകൃതി ലാംസൽ(20) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യാ ചെയ്ത നിലയിലായിരുന്നു വിദ്യാർഥിനിയെ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നിരവധി നേപ്പാളി വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ പ്രതിഷേധവുമായി മുന്നോട്ടു വന്ന വിദ്യാർത്ഥികളെ അധികൃതർ കാമ്പസിൽ നിന്ന് പുറത്താക്കി.

എന്നാൽ, പ്രകൃതി ലാംസലിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സംഭവുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലഖ്‌നൗ സ്വദേശിയായ അദ്വിക് ശ്രീവാസ്തവ(21) യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സഹപാഠി തന്നെ ഉപദ്രവിക്കുന്നു എന്നു കാട്ടി മരിച്ച വിദ്യാർഥിനി അധികൃതരെ സമീപിച്ചിട്ടും നടപടി എടുത്തില്ലെന്ന് മറ്റ് വിദ്യാർഥികൾ ആരോപിച്ചു.

സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അനാസ്ഥ കാട്ടിയെന്നാരോപിച്ച് വിദ്യാർഥികൾ കാമ്പസിലെ പ്രതിഷേധിച്ചു. ഇതേ തുടർന്ന് ക്യാമ്പസിലെ നേപ്പാൾ സ്വദേശികളായ വിദ്യാർഥികളോട് നാട്ടിലേക്ക് പോകാൻ സർവ്വകലാശാല അധികൃതർ നിർദ്ദേശിക്കുകയും. ഇവരെ ബലം പ്രയോഗിച്ച് ഹോസ്റ്റലുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. കാര്യങ്ങൾ മനസ്സിലാക്കാൻ ഒഡീഷയിലേക്ക് രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി നേപ്പാൾ എംബസി അറിയിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിനിയുടെ മരണവും, മറ്റു വിദ്യാർത്ഥികളെ ബലമായി ഒഴിപ്പിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നയതന്ത്ര ഇടപെടൽ നടത്തുമെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി പറഞ്ഞു. ഇതോടെ കാമ്പസിൽ നിന്ന് പുറത്താക്കപ്പെട്ട നേപ്പാൾ വിദ്യാർഥികളോട് തിരികെ കാമ്പസിലെത്താൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *