Your Image Description Your Image Description

ച​ക്ക​ര​ക്ക​ല്ല്: കണ്ണൂർ ച​ക്ക​ര​ക്ക​ല്ലി​ൽ എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഴ​പ്പാ​ല ആ​നേ​നി മെ​ട്ട​യി​ലെ സാ​രം​ഗ് (19), അ​നാ​മി​ക​യി​ൽ അ​മൃ​ത് ലാ​ൽ (23), ആ​നേ​നി​മെ​ട്ട നേ​രോ​ത്ത് അ​ഖി​ൽ പ്ര​കാ​ശ് (28) എ​ന്നി​വ​രാണ് പിടിയിലായത്. ച​ക്ക​ര​ക്ക​ൽ സി.​ഐ എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സംഘമാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഴ​പ്പാ​ല ബം​ഗ്ലാ​മെ​ട്ട​യി​ൽ പൊ​ലീ​സി​ന്റെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ പ്രതികൾ പിടിയിലാകുകയായിരുന്നു. കാ​റി​ൽ എം.​ഡി.​എം ക​ട​ത്തു​ക​യാ​യി​രു​ന്നു സംഘം.

6ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ നി​ന്ന് പൊലീസ് പിടിച്ചെടുത്തു. മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എം.​ഡി.​എം​.എയു​മാ​യി പി​ടി​കൂ​ടി​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി​രി​ക്കു​ക​യാ​ണ്. പ്രദേശത്ത് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന ഉർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *