Your Image Description Your Image Description

മലപ്പുറം: ചുങ്കത്തറയിൽ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോയ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ (71) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതാണ്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല.
രാവിലെ 10 മണിയോടെ വീട്ടിൽ നിന്നും പോയ തങ്കമ്മയെക്കുറിച്ച് പിന്നെ വീട്ടുകാർക്ക് വിവരം ഒന്നും ലഭിച്ചിരുന്നില്ല. ഇവരുടെ മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പോത്ത് കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ തങ്കമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചുങ്കത്തറയിലെ പാൽസൊസൈറ്റിയുടെ മുന്നിൽ ഇന്നലെ വൈകിട്ട് ഇവരെ കണ്ടുവെന്ന് സമീപ വാസികൾ പറഞ്ഞിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് രാത്രിയും പകലും ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ സൊസൈറ്റിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *