Your Image Description Your Image Description

തൃശൂർ: പ്രവാസി സിൻഡിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ തട്ടിപ്പ് കേസിൽ കമ്പനിയുടെ വനിതാ എം.ഡി പൊലീസിന്റെ പിടിയിൽ. അന്തിക്കാട്ടെ പുത്തൻപീടിക വാളമുക്ക് കുറുവത്ത് വീട്ടിൽ ബേബി(65)യാണ് പിടിയിലായത്. ചാവക്കാട് സ്റ്റേഷൻ ഹൌസ് ഓഫീസർ വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സ്വർണം നിക്ഷേപിച്ച് വൻ തുക ലാഭം നൽകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രസ്തുത സ്ഥാപനത്തിൽ സ്വർണം നിക്ഷേപിച്ചാൽ മാസം തോറും വലിയ തുക നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ലക്ഷക്കണക്കിന് രൂപ പ്രതി തട്ടിയെടുത്തത്.

പ്രവാസി സിൻഡിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ ചാവക്കാട് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ബേബി. ഇവരും ഡയറക്ടർ ബോർഡ് അംഗങ്ങളായ മറ്റു പ്രതികളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകരിൽ നിന്ന് വൻ തുകകൾ നഷ്ടമായതോടെ ഇവർ തട്ടിപ്പാണെന്ന് മനസ്സിലാക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ ടി.എസ്.അനുരാജ്, സിപിഒമാരായ റോബിൻ സൺദാസ്, ബൽക്കീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *