Your Image Description Your Image Description

സിനിമ കരിയറിനൊപ്പം ബിസിനസിലും സിസ്റ്റമാറ്റിക്കായി നിക്ഷേപം നടത്തി നേട്ടമുണ്ടാക്കിയ ആളാണ് നാഗാര്‍ജുന. 2009ലെ ഹിറ്റ് ടിവി ഷോ ആയിരുന്ന യുവയുടെ നിര്‍മാണം നാഗാര്‍ജുനയുടെ പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു. മാ ടിവി ചാനലിന്റെ പ്രധാന ഓഹരി ഉടമയായിരുന്നു തെന്നിന്ത്യന്‍ താരമായ നാഗാര്‍ജുന. പിന്നീട് ചാനല്‍, സ്റ്റാര്‍ ഗ്രൂപ്പിന് വിറ്റതോടെ മികച്ച നേട്ടം സ്വന്തമാക്കി നാഗാര്‍ജുന. ബിഗ് ബോസ് ഷോകളുടെ പ്രസന്ററായും വലിയ തോതില്‍ അദ്ദേഹം വരുമാനമുണ്ടാക്കിയതായാണ് വിവരം.

ഇന്ത്യന്‍ ബാഡ്മിന്റന്‍ ലീഗിലെ മുംബൈ മാസ്‌റ്റേഴ്‌സ്, മഹി റേസിങ് ടീം ഇന്ത്യ, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി തുടങ്ങിയ നിരവധി കായിക ടീമുകളുടെ സഹ ഉടമയായും താരം തിളങ്ങി. നിലവിൽ 3100 കോടി രൂപയാണ് നാഗാര്‍ജുനയുടെ ആസ്തി. അന്നപൂര്‍ണ സ്റ്റുഡിയോസ് എന്നാണ് നാഗാര്‍ജുനയുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഇത് കൂടാതെ എന്‍ 3 റിയല്‍ എസ്റ്റേറ്റ് എന്റര്‍പ്രൈസസ് എന്ന റിയല്‍റ്റി കമ്പനിയും താരത്തിനുണ്ട്.

അതേസമയം റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലും താരം മുൻനിരയിൽ തന്നെയുണ്ട്. ഹൈദരാബാദിലെ താരത്തിന്റെ ബംഗ്ലാവിന്റെ മൂല്യം 45 കോടി രൂപയാണ്. നാഗാര്‍ജുനയുടെ റിയല്‍ എസ്‌റ്റേറ്റ് ആസ്തി മാത്രം ഏകദേശം 800 കോടി രൂപയോളമുണ്ടെന്നാണ് കണക്ക്. നിരവധി ആഡംബര കാറുകള്‍ക്ക് പുറമെ സ്വന്തമായി സ്വകാര്യ ജെറ്റ് വരെയുണ്ട് നാഗാര്‍ജുനയ്ക്ക്. 1.5 കോടി രൂപയുടെ ബിഎംഡബ്ല്യു 7 സീരീസ്, 90 ലക്ഷത്തിന്റെ ഔഡി എ7, 2 കോടി രൂപയുടെ റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങി നിരവധി മോഡലുകള്‍ നാഗാര്‍ജുനയുടെ ഗാരേജിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *