Your Image Description Your Image Description

പുലിമുരുകൻ സിനിമയുടെ നിർമാണത്തിനായി എടുത്ത ലോൺ നിർമാതാവ് അടച്ചു തീർത്തിട്ടില്ലെന്ന ടോമിൻ തച്ചങ്കരിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി രംഗത്തെത്തി ചിത്രത്തിന്റെ പ്രൊഡ്യൂസർ ടോമിച്ചൻ മുളകുപാടം. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള തനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് പുലിമുരുകനെന്നും ആ ചിത്രത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നും ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി.

ഈ ചിത്രത്തിന് വേണ്ടി കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് 2 കോടി രൂപയുടെ ലോൺ എടുത്തത്. ആ ലോൺ പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. സിനിമയെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചരണങ്ങളും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ടോമിച്ചൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *