Your Image Description Your Image Description

തന്റെ പുതിയ വളര്‍ത്തുനായയെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി തൃഷ. ഇസി എന്ന് പേരിട്ടിരിക്കുന്ന നായയെ ഫെബ്രുവരി രണ്ടിനാണ് താന്‍ ദത്തെടുത്തതെന്ന് രണ്ട് ദിവസം മുമ്പ് തൃഷ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. തന്നെക്കൂടി രക്ഷപ്പെടുത്തിയ ദിനമായിരുന്നു അതെന്ന് തൃഷ കുറിച്ചു. എക്കാലത്തേയും തന്റെ വാലന്റൈന്‍ ആണ് ഇസിയെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.

ലോകേഷ് ബാലചന്ദ്രന്‍ എന്നയാളില്‍ നിന്നുമാണ് തൃഷ ഇസിയെ ദത്തെടുത്തത്. നടി പങ്കുവെച്ച പോസ്റ്റില്‍ ഇദ്ദേഹത്തിന് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. നിരാശാജനകമായ എന്റെ ജീവിതത്തില്‍ വെളിച്ചം അത്യാവശ്യമായിവന്നപ്പോള്‍ എനിക്കിവളെ തന്നതിന് നന്ദി- വീഡിയോ പങ്കുവെച്ച് തൃഷ കുറിച്ചു.

സംരഭകനായ ലോകേഷ് തന്റെ വീട്ടില്‍ തൃഷ വന്നതും കുടുംബത്തോടൊപ്പവും വളര്‍ത്തുനായകളോടൊപ്പവും ഇടപഴകുന്നതുമെല്ലാം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുറിപ്പിന് പിന്നാലെ ഇസി കൃഷ്ണനെന്ന പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുടങ്ങിയിരിക്കുകയാണ് തൃഷ. നടിയുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ ‘ഇസിയുടെ അമ്മ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *