Your Image Description Your Image Description

അമൃത്‌സര്‍: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായെത്തിയ രണ്ടാമത് അമേരിക്കന്‍ വിമാനം പഞ്ചാബിലെ അമൃത്‌സറിലെത്തി. അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് ശനിയാഴ്ച രാത്രി 11.40ഓടെ അമൃത്‌സറിലെത്തിയത്. 1

19 പേരാണ് വിമാനത്തിലുള്ളത്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുള്ളത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മാന്‍ ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.മൂന്നാമത് വിമാനം ഞായറാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *