Your Image Description Your Image Description

കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്റജൻസിലേക്കും ഓഗ്‌മെന്റഡ് റിയാലിറ്റിയിലേക്കും നിക്ഷേപം നടത്തിയതിനു പിന്നാലെ എ.ഐ നിയന്ത്രിത ഹ്യൂമനോയിഡ് റോബോട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മെറ്റ. ഈ വിഭാഗത്തിലേക്ക് കമ്പനി ഗണ്യമായ നിക്ഷേപം നടത്താനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മനുഷ്യരെപ്പോലെ പ്രവർത്തിക്കാനും ശാരീരികാധ്വാനം വേണ്ട ജോലികളിൽ സഹായിക്കാനും കഴിയുന്ന ഫ്യൂച്ചറിസ്റ്റിക് റോബോട്ടുകളെ നിർമിക്കാനായി അതിന്റെ ‘റിയാലിറ്റി ലാബ്‌സ് ഹാർഡ്‌വെയർ ഡിവിഷനി’ൽ ഒരു പുതിയ ടീമിനെ രൂപീകരിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

വീട്ടുജോലികളിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ ഹാർഡ്‌വെയർ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിലവിലെ പദ്ധതി. ‘മെറ്റ’ ബ്രാൻഡഡ് റോബോട്ടുകളെ നിർമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും എന്നാൽ, ഭാവിയിൽ അങ്ങനെ ചെയ്യുന്നത് പരിഗണിച്ചേക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. Unitree Robotics, Figure AI Inc എന്നിവയുൾപ്പെടെയുള്ള റോബോട്ടിക്‌സ് കമ്പനികളുമായി മെറ്റ പുതിയ പദ്ധതി ചർച്ച ചെയ്യാൻ തുടങ്ങിയതായാണ് വിവരം.

Also Read: മസ്‌കിന്റെ ഓഫർ നിരസിച്ച് ഓപ്പൺ എ.ഐ ഡയറക്ടർ ബോർഡ്

അതേസമയം, ഈ മാസം ആദ്യം ജനറൽ മോട്ടോഴ്‌സ് കമ്പനിയുടെ ക്രൂസ് സെൽഫ് ഡ്രൈവിംഗ് കാർ ഡിവിഷന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ സ്ഥാനം രാജിവച്ച മാർക്ക് വിറ്റന്റെ നേതൃത്വത്തിലാണ് പുതിയ ടീമിന്റെ രൂപീകരണമെന്ന് മെറ്റ സ്ഥിരീകരിച്ചു. റിയാലിറ്റി ലാബുകളിലും എ.ഐയിലും തങ്ങൾ ഇതിനകം നിക്ഷേപിക്കുകയും നിർമിക്കുകയും ചെയ്തിട്ടുള്ള പ്രധാന സാങ്കേതികവിദ്യകൾ റോബോട്ടിക്‌സിന് ആവശ്യമായവ വികസിപ്പിക്കുന്നതിനും അനുയോജ്യമാണെന്ന് മെറ്റയുടെ ചീഫ് ടെക്‌നോളജി ഓഫിസർ ആൻഡ്രൂ ബോസ്‌വർത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *