Your Image Description Your Image Description

ബ്രസീലിൽ നടന്ന കന്നുകാലി മേളയിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ഇനമായ നെല്ലൂർ പശു. വിയാറ്റിന-19 എന്ന് പേരിട്ടിരിക്കുന്ന പശു 40 കോടി രൂപയുടെ റെക്കോർഡ് ലേലത്തിനാണ് വിറ്റത്. ഇതുവരെ ഒരു പശുവിന് ലഭിച്ച ഏറ്റവും ഉയർന്ന വിലയാണിത്. ഈ വിൽപ്പനയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും നെല്ലൂർ പശു ഇടം നേടി. ബ്രസീലിലെ മിനാസ് ഗെറൈസിലാണ് ഈ ലേലം നടന്നത്.

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന നെല്ലൂർ പശുവിന്റെ ഒരു ഇന്ത്യൻ ഇനമാണ് വിയാറ്റിന-19 പശു. 1101 കിലോഗ്രാം ആണ് ഈ പശുവിന്റെ ഭാരം. ഈ ഇനത്തിലെ സാധാരണ പശുക്കളെക്കാൾ ഇരട്ടി ഭാരമാണ് വിയാറ്റിന-19 നുള്ളത്. ഈ സവിശേഷത ഇതിനെ മറ്റ് പശുക്കളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. വിയാറ്റിന-19 സവിശേഷമായ ശരീരഘടനയ്ക്ക് മാത്രമല്ല, അസാധാരണമായ ജീനുകൾക്കും ശാരീരിക സൗന്ദര്യത്തിനും പേരുകേട്ടതാണ്. മിസ് സൗത്ത് അമേരിക്ക കിരീടവും വിയാറ്റിന-19 നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *