Your Image Description Your Image Description

മുഖത്തെ കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ്, മുഖക്കുരുവിന്റെ പാട് എന്നിവ മാറാൻ മികച്ചതാണ് തെെര്. സൗന്ദര്യത്തിന് മാത്രമല്ല ആരോ​ഗ്യത്തിനും ഏറെ നല്ലതാണ് തെെര്.ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നല്കും.ഇതിലെ ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് മികച്ച പരിഹാരം നല്കും.

തെെര് ഉപയോ​ഗിച്ച് വീട്ടിൽ തന്നെ ഫേസ്പാക്കുകൾ ഉണ്ടാക്കാനാകും. നിറം കൂട്ടാനും കരുവാളിപ്പ് മാറ്റാനും ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും തൈര് മികച്ചതാണ്. മുഖം വെട്ടിത്തിളങ്ങാൻ തൈരുകൊണ്ടുള്ള ഫേസ്പാക്ക് ഉത്തമമാണ്. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കാം.

തൈരും കസ്തൂരിമഞ്ഞളും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക. നല്ല നിറം കിട്ടാൻ ഇത് സഹായിക്കും. മൂന്ന് ടേബിൾസ്പൂൺ തൈരും 2 -3 ടേബിൾ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് ഈ പേസ്റ്റ് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. മുഖക്കുരു പാടുകളും വരകളും കറുത്ത പാടുകളും മാറ്റാൻ ഈ ഫേസ് പാക്ക് സഹായിക്കും .

അതുപോലെ മൂന്ന് ടേബിൾസ്പൂൺ തൈരും മൂന്ന് ടേബിൾസ്പൂൺ കടലമാവും ഒരു ബൗളിലെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേനൊഴിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചര്‍മത്തിന്റെ വരൾച്ച മാറിക്കിട്ടും. തൈരും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമം മൃദുവാകാന്‍ ഇത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *