Your Image Description Your Image Description

പത്തനംതിട്ട: കൂടലിൽ ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ കവർന്നതായി പരാതി. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദനെതിരെ പോലീസ് കേസെടുത്തു. ചില്ലറ വിൽപ്പനശാല മാനേജറുടെ പരാതിയിന്മേലാണ് പോലീസ് നടപടി സ്വീകരിച്ചത്.

2023- ജൂൺ മുതൽ കഴിഞ്ഞ ആറ് മാസം കൊണ്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ബാങ്കിൽ അടയ്‌ക്കാൻ കൊടുത്തുവിട്ട പണത്തിന്റെ ഒരു ഭാഗമാണ് ഇയാൾ കവർന്നത്. എന്നാൽ ആറ് മാസത്തിന് ശേഷമാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. എൽഡി ക്ലർക്ക് ആയ അരവിന്ദ് കുറച്ച് ദിവസങ്ങളായി ജോലിക്കെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കവർച്ച പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *