Your Image Description Your Image Description

കഴിഞ്ഞദിവസം പ്രഖ്യാപിച്ച കേന്ദ്ര   ബജറ്റിലെ താരം മഖാനയാണ്. ഇതിനായി പ്രത്യേക ബോർഡ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വർധിപ്പിക്കുകയാണ് ഈ ബോർഡിന്റെ ലക്ഷ്യം. ഈ പ്രഖ്യാപനത്തോടെ മഖാനയുടെ ഗുണങ്ങൾ തേടി നിരവധി പേരാണ് ഓൺലൈനിൽ സെർച്ച് ചെയ്തിരിക്കുന്നത്. അപ്പോൾ പിന്നെ നിരവധി ആരോഗ്യഗുണമുള്ള ഈ മഖാനയുടെ കുറച്ചു ഗുണങ്ങൾ ഒന്ന് അറിഞ്ഞാലോ.

മഖാന വെറുതെ കഴിക്കാതെ പാലിൽ കുതിർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. മഖാനയെ ഫോക്സ് നട്ട്സ് എന്നും താമര വിത്ത് എന്നുമെല്ലാം പറയുന്നു. മഖാന പാലിൽ കുതിർത്ത് കഴിക്കുന്നത് കുറഞ്ഞ സോഡിയവും ഉയർന്ന പൊട്ടാസ്യവും ഉള്ളതിനാൽ ഹൃദ്രോഗമുള്ള ആളുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ഉയർന്ന പൊട്ടാസ്യവും രക്തസമ്മർദ്ദവുമുള്ള രോഗികളിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

മഖാനയിൽ വിറ്റാമിൻ എ, മഗ്നീഷ്യം, സെലിനിയം തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആൻ്റിഓക്‌സിഡൻ്റുകൾ മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.

ഇത് പാലിൽ കുതിർത്ത് കഴിക്കുന്നത് എല്ലുകളെ ബലമുള്ളതാക്കാനും സഹായകമാണ്. കാരണം രണ്ടിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. മഖാന പാലിൽ കുതിർത്ത് കഴിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റുന്നതിനും ചർമ്മത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുന്നതിൻറെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകമാണ്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ മഖാന പാലിൽ കുതിർത്ത് കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *