Your Image Description Your Image Description

സ്തനാർബുദവുമായി മല്ലിടുന്ന ഹിന ഖാനെതിരെ ഗുരുതര ആരോപണവുമായി നടി റോസ്‌ലിൻ ഖാൻ രംഗത്ത്. നടി തൻ്റെ കാൻസർ ചികിത്സയുടെ വിശദാംശങ്ങൾ മറച്ചുവെക്കാൻ ഡോക്ടർ മന്ദർ നദ്കർണിക്ക് കൈക്കൂലി നൽകിയെന്നാണ് ഉയരുന്ന ആരോപണം. ‘യേ രിഷ്താ ക്യാ കെഹ്‌ലാതാ ഹേ’ ഉള്‍പ്പെടെയുള്ള ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ്‌ നടി ഹിനാ ഖാന്‍. നിലവില്‍ സ്റ്റേജ് 3 സ്തനാര്‍ബുദത്തിനെതിരായ ഇവർ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പോരാട്ടത്തിലാണ്.

ഹിന തന്റെ അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ടാകാമെന്ന് റോസ്‌ലിന്‍ ആരോപിച്ചു. ഈ വിഷയത്തെ കുറിച്ച് തുറന്നമനസ്സോടെ വ്യക്തമായി സംസാരിക്കാന്‍ ഹിനയുടെ ഡോക്ടര്‍ തയ്യാറാകാത്തത് ഞെട്ടിക്കുന്നതാണ്. ഇതേ ഡോക്ടര്‍ തന്നെയാണ് എന്നെയും ചികിത്സിച്ചത്. അര്‍ബുദ ബാധിതര്‍ തെറ്റിദ്ധാരണയില്‍ വീണുപോകാതിരിക്കാന്‍, ഒരു ഡോക്ടര്‍ എന്ന നിലയില്‍ സുതാര്യത പാലിക്കാനുള്ള ധാര്‍മികവും സാമൂഹികവുമായ ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം നിശ്ശബ്ദത പാലിക്കുന്നത് എന്ന് അറിയില്ല. നിശ്ശബ്ദനായിരിക്കാന്‍ ഹിന അദ്ദേഹത്തിന് ഒരുപക്ഷേ കൈക്കൂലി നല്‍കിയിരിക്കാനാണ് സാധ്യത റോസ്‌ലിന്‍ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ഏഴ് മുതല്‍ എട്ടു മണിക്കൂര്‍ വരെ വേണ്ടിവരുമെന്നായിരുന്നു ഹിനയുടെ തന്നെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അത് 15 മണിക്കൂറോളം നീണ്ടു. ഇത് മറ്റ് രോഗികളിലും അര്‍ബുദരോഗ ചികിത്സാവിദഗ്ധരിലും ആശങ്കയുണര്‍ത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഹിന ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാത്തത്. എന്തുകൊണ്ടാണ് ഡോക്ടര്‍ നിശ്ശബ്ദത പാലിക്കുന്നത്. എന്തുകൊണ്ടാണ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹിന, മാധ്യമങ്ങളെ ഒഴിവാക്കുന്നത്. എന്തുകൊണ്ട് ആശുപത്രി ജീവനക്കാര്‍ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ കൂട്ടാക്കാത്തത്, റോസ്‌ലിന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *