Your Image Description Your Image Description
Your Image Alt Text

അയോദ്ധ്യയിൽ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങ് ജനുവരി 22 ന് നടക്കാനിരിക്കെ ഒരാഴ്ച മുമ്പേ തിരക്ക് തുടങ്ങുമെന്നാണ് സൂചന . വിഗ്രഹം സ്ഥാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ദീപം അയോദ്ധ്യയിൽ തെളിയും.

28 മീറ്റർ നീളവും വീതിയുമുള്ള ഈ വിളക്ക് കത്തിക്കാന് 21 ക്വിന്റല് എണ്ണ വേണം . ഈ വിളക്ക് ഗിന്നസ് ബുക്കിൽ ഇടംപിടിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.  ദശരഥദീപം എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത് .വിളക്ക് നിർമ്മിക്കാൻ നേതൃത്വം നൽകുന്നത് പിതാദേശ്വര് ജഗത്ഗുരു പരമഹംസ് ആചാര്യയാണ് . രാംഘട്ടിൽ നിന്ന് ഇതിന്റെ നിർമ്മാണത്തിനായി 100 ടൺ മണൽ ശേഖരിച്ചു . ഏകദേശം 1,000 ടൺ മണലാണ് വിളക്കിനായി ഉപയോഗിക്കുന്നത് .മാത്രമല്ല രാജ്യത്തുട നീളമുള്ള ശക്തി പീഠങ്ങളിൽ നിന്നുള്ള മണ്ണും ഇതിനായി ഉപയോഗിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *