Your Image Description Your Image Description
Your Image Alt Text

ഇന്ത്യൻ മ്യൂസിയത്തിന് നേരെ ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. കൊൽക്കത്ത പോലീസിനാണ് സന്ദേശം ലഭിച്ചത്. മ്യൂസിയത്തും പരിസരപ്രദേശത്തും പരിശോധന നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി സന്ദേശത്തിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. പുലർച്ചെ 4.40 നാണ് ഇമെയിൽ വന്നതെന്നും ‘ടെററൈസർ 111’ എന്ന മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *