Your Image Description Your Image Description
Your Image Alt Text

ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം ഉറപ്പിച്ച് ഉത്തർപ്രദേശ് . 2022ൽ യുപി സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം 31.85 കോടി . 2023ലെ ആദ്യ ഒമ്പത് മാസങ്ങളിൽ അന്താരാഷ്‌ട്ര സന്ദർശകരുൾപ്പെടെ 32 കോടിയിലധികം വിനോദസഞ്ചാരികൾ എത്തിയെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിച്ചത് കാശിയാണ്. പ്രയാഗ്‌രാജും അയോദ്ധ്യയും സന്ദർശകരുടെ വരവിനു സാക്ഷ്യം വഹിച്ചു. കേന്ദ്ര-സംസ്ഥാന ക്ഷേമ പദ്ധതികളിൽ ഉന്നത സ്ഥാനങ്ങൾ കൈവരിച്ച സംസ്ഥാനം ടൂറിസം മേഖലയിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെ ഉത്തർപ്രദേശ് സന്ദർശിച്ച ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 31,91,95,206 ആയിരുന്നു, കൂടാതെ 9,54,866 വിദേശ വിനോദ സഞ്ചാരികളും സംസ്ഥാനം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *