Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. അരയടത്തുപാലം ഹോട്ടൽ മുറിയിൽവെച്ചാണ് 27.15 ഗ്രാം എം.ഡി.എം.എയുമായി തിരുവണ്ണൂർ സ്വദേശികളായ കബിട്ടവളപ്പ് ബൈത്തുൽ റോഷ്നയിൽ എം. റുഫീഷ് (31), കളരിക്കൽ ഹൗസിൽ കെ. ശ്രാവൺ (21) എന്നിവരെ നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് സബ് ഇൻസ്പെക്ടർ എൻ. ലീലയും ചേർന്നാണ് പിടികൂടിയത്.

ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യകണ്ണിയാണ് പിടിയിലായ റുഫീഷ്. ഇടക്ക് കോഴിക്കോട്ടെത്തുന്ന ഇയാൾ ബംഗളൂരുവിലാണ് ഇടപാടുകൾ നടത്തുന്നത്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് ലഹരിവസ്തുക്കളുമായി കോഴിക്കോട്ടേക്ക് എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *