Your Image Description Your Image Description

തിരുവനന്തപുരം : പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ. കടപത്രം വഴിയാണ് 3000 കോടി സമാഹരിക്കുന്നത്. മാസാദ്യ ചെലവുകൾക്ക് പണം കണ്ടെത്താനാണ് വായ്പയെടുക്കുന്നത്.

സാമ്പത്തിക വർഷം അവസാന പാദത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ചെലവുകൾ വർധിക്കുന്ന മാസങ്ങളാണ്.

കേരളത്തിന്റെ വായ്പ പരിധി വെട്ടക്കുറച്ചതിനാൽ വലിയ തോതിൽ വരുമാന വിടവുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പയെടുക്കാൻ സർക്കാർ തയാറാകുന്നത്. മാസവസാനമുള്ള ക്ഷേമ പെൻഷൻ, ശമ്പളം എന്നിവയ്ക്കായാണ് വായ്പ എടുക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *