Your Image Description Your Image Description
Your Image Alt Text

പുതുവർഷദിനത്തിൽ മണിപ്പുരിൽനടന്ന വെടിവെപ്പ്‌ അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.തൗബാലിലെ ലിലോങ്ങിൽനടന്ന വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. 13 പേർക്ക് പരിക്കേറ്റു. പോലീസ് യൂണിഫോമിലെത്തിയ മെയ്ത്തി വിഭാഗത്തിലെ ആയുധധാരികളാണ് ആൾക്കൂട്ടത്തിനുനേരേ വെടിയുതിർത്തത്.

പീപ്പിൾസ് ലിബറേഷൻ ആർമിയെന്ന സംഘടനയുടെ രാഷ്ട്രീയവിഭാഗമായ റെവലൂഷനറി പീപ്പിൾസ് ഫ്രണ്ടാണ് അക്രമം നടത്തിയത്. ക്ഷുഭിതരായ ആൾക്കൂട്ടം അക്രമികളുടെ നാലുവാഹനങ്ങൾക്ക് തീയിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *