Your Image Description Your Image Description
Your Image Alt Text

 കരസേനയ്ക്ക് സൈനികോപകരണങ്ങൾ വാങ്ങാൻ രണ്ടുകരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. 802 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ടുപോകാനുപയോഗിക്കുന്ന ബോഗി ഓപ്പൺ മിലിറ്ററി വാഗണുകൾ, മൈൻ കണ്ടെത്താനുള്ള ഉപകരണം എന്നിവ നിർമിക്കാനുള്ള കരാറിലാണ് ഒപ്പിട്ടത്.

ജൂപ്പിറ്റർ വാഗൺ ലിമിറ്റഡിനാണ് 697 മിലിറ്ററി വാഗണുകൾക്കായുള്ള 473 കോടിരൂപയുടെ കരാർ. ഭാരത് എർത്ത് മൂവേഴ്സുമായാണ് 56 മെക്കാനിക്കൽ മൈൻഫീൽഡ് മാർക്കിങ് ഉപകരണം വാങ്ങാനുള്ള 329 കോടിരൂപയുടെ കരാർ. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായാണ് കരാർ.

Leave a Reply

Your email address will not be published. Required fields are marked *