Your Image Description Your Image Description
Your Image Alt Text

പാഠ്യപദ്ധതി പരിഷ്കരണങ്ങളിലെയും അച്ചടിനടപടികളിലെയും കാലതാമസം കാരണം 2024-25 അധ്യയന വർഷത്തിൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. മൂന്ന്, ആറ്്, ഒമ്പത്, പതിനൊന്നു ക്ലാസുകൾക്കായി പുതിയ പുസ്തകങ്ങൾ അവതരിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചെങ്കിലും പാഠ്യപദ്ധതി ഇതുവരെ അന്തിമമാക്കിയിട്ടില്ല. പാഠ്യപദ്ധതി തയ്യാറായശേഷം ഇനി ഓരോ പുസ്തകത്തിന്റെയും കൈയെഴുത്തുപ്രതികൾ ഇറക്കണം. ഇത് വിദ്യാഭ്യാസ വിദഗ്ധർ അന്തിമമാക്കിയശേഷം എൻ.സി.ഇ.ആർ.ടി. പ്രസിദ്ധീകരണ വിഭാഗത്തിലേക്ക് അയക്കും.

എഡിറ്റോറിയൽ വിഭാഗം കൈയെഴുത്തുപ്രതിയെ ഡിജിറ്റൽ രൂപത്തിലാക്കി പ്രസിദ്ധീകരിക്കണം. അച്ചടി ഒക്ടോബറിൽ ആരംഭിച്ചിരുന്നെങ്കിലേ ഏപ്രിലിൽ സ്കൂളുകളിലെത്തിക്കാൻ കഴിയുമായിരുന്നുള്ളൂ. 10 മുതൽ 15 കോടിവരെ പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. 135 എംപാനൽ പ്രസുകളാണ് എൻ.സി.ഇ.ആർ.ടി.ക്കുള്ളത്. ഒപ്പം അച്ചടിതുക 100 ശതമാനം വർധിപ്പിക്കണമെന്ന അച്ചടി സ്ഥാപനങ്ങളുടെ ആവശ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *