Your Image Description Your Image Description
Your Image Alt Text

ലഹരിമുക്ത കാംപസുകൾക്കായി വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം ശക്തമാക്കാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും യു.ജി.സി. നിർദേശം നൽകി. പ്രവേശനസമയത്ത് വിദ്യാർഥികളെക്കൊണ്ട് ലഹരിവിരുദ്ധ പ്രഖ്യാപനം എടുപ്പിക്കണം.കാംപസിൽ ലഹരി ഉപയോഗവും വിതരണവും ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ വിദ്യാർഥികൾക്ക് നിർദേശം നൽകണം.

അതേസമയം ഇന്ത്യയിൽ ജോലിക്കാരായ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ വൻ നഗരം എന്ന ബഹുമതി ചെന്നൈ സ്വന്തമാക്കി. സ്ത്രീസൗഹൃദ സൂചകങ്ങളുടെ സംസ്ഥാനശരാശരിയിൽ കേരളമാണ് ഒന്നാംസ്ഥാനത്ത്.ജോലിസ്ഥലത്തെ തുല്യതയെക്കുറിച്ചുള്ള പഠനത്തിന് പ്രാധാന്യം നൽകുന്ന കൺസൽട്ടൻസി സ്ഥാപനമായ അവതാർ ഗ്രൂപ്പ് നടത്തിയ ടോപ് സിറ്റീസ് ഫോർ വിമൻ ഇൻ ഇന്ത്യ (ടി.സി.ഡബ്ല്യു.ഐ.-2023) പഠനമാണ് സ്ത്രീസൗഹൃദനഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള വൻനഗരങ്ങളുടെ പട്ടികയിൽ ചെന്നൈ ഒന്നാമതെത്തിയപ്പോൾ ബെംഗളൂരു, പുണെ, മുംബൈ, ഹൈദരാബാദ് നഗരങ്ങൾ അടുത്തസ്ഥാനങ്ങൾ കരസ്ഥമാക്കി. ഡൽഹിക്ക് എട്ടാംസ്ഥാനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *