Your Image Description Your Image Description

കൊച്ചി: പണ്ട് കാലത്തെ കർഷകർക്കും മറ്റ് ആളുകൾക്കും ചുമടിറക്കി വയ്ക്കാനും വിശ്രമിക്കാനും വേണ്ടിയാണ് അത്താണികൾ ഉണ്ടായിരുന്നത്. കേരളത്തിൻ്റെ പല സ്ഥലങ്ങളിലും ഇത് അറിയപ്പെടുന്നത് ചുമടുതാങ്ങി എന്നാണ്. 2008ൽ പ്രൊഫ. പി കേശവൻകുട്ടി ഇതേ പോലൊരു ശില്പം നിർമ്മിച്ചു. നാട്ടിലെ ഒരു കർഷകൻ അയാളുടെ പറമ്പിലെ പച്ചക്കറികൾ നിരത്തിവെച്ച കുട്ട കല്ലിൽ ഇറക്കി വച്ച് വിശ്രമിക്കുന്നു. ഇതാണ് ശില്പി തൻ്റെ കലയിൽ കാണിക്കുന്നത്.

പുതിയ തലമുറയ്ക്ക് എന്താണ് അത്താണി എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ശില്പ രൂപത്തിൽ ഇത് നിർമ്മിച്ചത് എന്ന് പി. കേശവൻകുട്ടി പറയുന്നു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് അത്താണി. ഈ സ്ഥലം അറിയാം എങ്കിലും എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഇത് കാണുമ്പോൾ മനസ്സിലാകും. കർഷകൻ്റെ ശാരീരികവും മാനസികാവുമായിട്ടുള്ള ക്ഷീണം ആ ശില്പത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. കോൺക്രീറ്റിൽ നിർമ്മിച്ച ശില്പത്തിൻ്റെ ഉയരം ഏകദേശം 9 അടിയാണ്.

കരുത്തുള്ള മാംസ പേശികളുമായി കരുത്തുള്ള ഒരു കർഷകനെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ശില്പം നിർമ്മിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാരുടെ ഭാഗത്ത്‌ നിന്ന് നല്ലതും ചീത്തയുമായ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് വി സി സോമശേഖരൻ ആണ് ഈ ശില്പം ചെയ്യിക്കുവാൻ മുൻകൈ എടുത്തത്. ശില്പത്തിന് മെറ്റീരിയൽസ് എടുപ്പിച്ചു നൽകിയത് കുഞ്ഞവര എന്ന് പറയുന്ന കെ എസ് ഇ ബി എഞ്ചിനീയർ ആണ്. അന്ന് പഞ്ചായത്ത് ഒരു സംഘടന സമിതി യോഗം ചേർന്ന് ഭരണ സമിതി ശില്പം പ്രൊഫ. പി കേശവൻകുട്ടി തന്നെ ചെയ്യണം എന്ന് പറയുകയായിരുന്നു.

മാവേലിക്കര സ്വദേശിയാണ് പ്രൊഫ. പി കേശവൻകുട്ടി. 1965ൽ മാവേലിക്കര രവിവർമ്മ കോളേജ് ഓഫ് ആർട്‌സിൽ നിന്നും ശില്പകലയിൽ ഡിപ്ലോമ നേടി. മദ്രാസ് കോളേജ് ഓഫ് ആർട്‌സിൽ നിന്നും ശില്പകലയിൽ ഒന്നാം റാങ്കോടെ ബിരുദം നേടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഏഴുവർഷം ആർട്ടിസ്റ്റായി. തിരുവനന്തപുരം ഫൈനാൻസ് കോളേജിൽ ലക്‌ചറർ അസിസ്റ്റൻ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *