Your Image Description Your Image Description

പന്തളം: നിയന്ത്രണം വിട്ട ലോറി ഇടിച്ചു നാലുപേർക്ക് പരിക്ക്. ടാറ്റ പഞ്ച് വാഹനത്തിലേക്കും പിന്നിൽ ഉണ്ടായിരുന്ന രണ്ട് കാറിലുമാണ് ലോറി ഇടിച്ചത്. കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപമായിരുന്നു അപകടം. ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് ഇടിച്ചത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും പന്തളത്തേക്ക് വരികയായിരുന്ന വാഹനങ്ങളിലേക്കാണ് ലോറി ഇടിച്ചു കയറിയത്. തുടർന്ന് നിയന്ത്രണംവിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചു കയറി.

ഇതേതുടർന്ന് എതിർ ദിശയിൽ വന്ന ടാറ്റ പഞ്ച് മിനി ടെമ്പോയിലും ഇടിച്ചു കയറി ടെമ്പോയ്ക്ക് പിന്നിൽ ഉണ്ടായിരുന്ന രണ്ട് കാറിലും ലോറി ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന വനം വകുപ്പ് വെറ്റിനറി സർജൻ കോട്ടയം, കടയനക്കാട് ശ്രീലക്ഷ്മി അനുദേവ് (50) ,നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത കാലത്തായി എം.സി റോഡ് കുളനടയിൽ അപകട പരമ്പരയാണ്.

നാഷണൽ പെർമിറ്റ് ലോറിയിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ടാറ്റ പഞ്ച് വാഹനത്തിന്റെ ഡ്രൈവറായ ആൽബിൻ ബിജുവിന് അപകടങ്ങളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നാഷണൽ പെർമിറ്റ് ലോറിയിലെ ഡ്രൈവർക്കും മറ്റൊരു കാറിലെ ഡ്രൈവർക്കും കാര്യമായി പരിക്കില്ല. ഇവരെ അടൂർ ഗവൺമെൻറ് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.

അപകടത്തെ തുടർന്ന് എം.സി റോഡിൽ ഡീസൽ പരന്നൊഴുകി ഗതാഗതം തടസ്സപ്പെട്ടു. എം.സി. റോഡിൽ നിരന്തരം അപകടമുണ്ടാകുന്ന വളവിലാണ് ബുധനാഴ്ച രാവിലെയും അപകടം ഉണ്ടായത്. നടപ്പാതയിലെ കമ്പി ഇടിച്ച് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയെങ്കിലും രാവിലെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകട സ്ഥലത്തെത്തിയ അടൂരിൽ നിന്നുമുള്ള അഗ്നി രക്ഷാസേന റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പന്തളം പൊലീസും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *