Your Image Description Your Image Description

അങ്കമാലി:ആത്മീയത ഇല്ലാത്ത വൈദീകർ ചില അൽമായരെയും മറ്റും തെറ്റിധരിപ്പിച്ച് സീറോ മലബാർ സഭയെ പൊതു സമൂഹത്തിൽ അവമതിപ്പിന് ഇടയാക്കുന്ന സമര പരിപാടികളിൽ നിന്ന് വിശ്വാസികൾ സ്വയം പിൻമാറണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി എൻ എ ) എറണാകുളം – അങ്കമാലി
അതിരൂപത നേതൃസംഗമം ആവശ്യപ്പെട്ടു.
സഭവിരുദ്ധ യോഗങ്ങൾ സംബദ്ധിച്ച് വിശുദ്ധ കുർബാന മധ്യേ പള്ളികളിൽ അറിയിപ്പ് പറയുന്ന വൈദീകർക്കെതിരെ നടപടി എടുക്കണം.
പൊതുസമ്മേളനങ്ങൾ നടത്തി മാർപാപ്പ, ബിഷപ്പുമാർ, സഭ സിനഡ് , കൂരിയ എന്നീ നേതൃത്വങ്ങളെ മോശമായി പൊതുജനസമക്ഷം നടത്തുന്ന സഭ
വിരുദ്ധ സമ്മേളനങ്ങളിൽ നിന്ന് സഭ വിശ്വാസികൾ വിട്ട് നിൽക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ വ്യക്തമാക്കി.
സഭയുടെ വിലക്കുള്ള വൈദീകർ അർപ്പിക്കുന്ന കൂദാശകൾ ബഹിഷ്കരിക്കണം.
സഭ പ്രബോധനങ്ങളുടെ നഗ്മായ ലംഘനമാണ് ഇത്തരം പ്രവർത്തികളിലൂടെ ചില വൈദീകർ ചെയ്യുന്നത്.

പള്ളികളിലും സഭ സ്ഥാപനങ്ങളിലും സഭ വിരുദ്ധ യോഗങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും സി എൻ എ നേതൃയോഗം ചൂണ്ടിക്കാട്ടി.
സീറോ മലബാർ സഭയെ പൊതുയോഗങ്ങളിലൂടെ ആക്ഷേപിക്കാനും പരിഹസിക്കാനും ഉള്ള ഇത്തരം സഭവിരുദ്ധ യോഗങ്ങൾ നടത്താൻ അനുവദിക്കരുതെന്ന ആവശ്യം ഉയർത്തി ഉന്നത പോലീസ് അധികാരികൾക്ക് ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് സിഎൻഎയുടെ നേതൃത്വത്തിൽ പരാതിയും നൽകി. അതിരൂപതയിൽ വലിയനോമ്പിന് മുൻപ് സമ്പൂർണ്ണമായി ഏകീകൃതബലി അർപ്പണം നടപ്പാക്കണമെന്ന് നേതൃസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 16 ഫൊറോനകളിൽ നിന്നുള്ള പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുത്തത്. അങ്കമാലി സുരഭി ഹാൾ ഓഡിറ്റോറിയത്തിൽ നടന്ന നേതൃസംഗമം
സാമൂഹ്യ
നിരീക്ഷകൻ അഡ്വ. പോളച്ചൻ പുതുപ്പാറ ഉദ്ഘാടനം ചെയ്തു. സി എൻ എ ചെയർമാൻ ഡോ. എം.പി. ജോർജ് അധ്യക്ഷത വഹിച്ചു. കൺവീനർ ജോസ് പാറേക്കാട്ടിൽ, അച്ചു റോസ്, ജോർജ് പുല്ലാട്ട്, പോൾസൺ
കുടിയിരിപ്പിൽ, എം.ജെ. ജോസഫ് , ഷൈബി പാപ്പച്ചൻ, അമൽ ചെറുതുരുത്തി,ഡെയ്സി ജോയി, എം.എ. ജോർജ്, ആൻ്റണി മേയ്ക്കാൻ തുരുത്തിൽ, എൻ എ സെബാസ്റ്റ്യൻ, ഡേവീസ് ചുരമന, ബൈജു തച്ചിൽ, ഷിജു സെബാസ്റ്റ്യൻ, ഇ.പി. ജെയിംസ്, ജോസ് വർക്കി, ഷൈജൻ തോമസ്, മാർട്ടിൻ ജോസ്, സാജു മലക്കപ്പടി, എൻ.പി. ആൻ്റണി, എ.പി.അവരാച്ചൻ, ബിജു നെറ്റിക്കാടൻ,ഷാജി ചിറമേൽ, അഗസ്റ്റിൻ ജേക്കബ്, പൗലോസ് കീഴ്ത്തറ, ബേബി തെക്കൻ, കെ.ഡി. വർഗീസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *