Your Image Description Your Image Description

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതി. അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി കൊടുത്തത്. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നുവെന്നും കാടിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഹൈക്കോടതിയിൽ കേസ് നൽകാനും സംഘടന ആലോചിക്കുന്നുണ്ട്. പഞ്ചാരക്കൊല്ലിയിലെ കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കഴുത്തിലെ മുറിവുകൾ ആണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. ജനുവരി 24നാണ് കടുവയുടെ ആക്രമണത്തില്‍ പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീ രാധ കൊല്ലപ്പെട്ടത്. കടുവയെ വെടിവെക്കാൻ ഉത്തരവിട്ടതിന് പിന്നാലെ വനത്തിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *