Your Image Description Your Image Description
Your Image Alt Text

 ഔദ്യോഗിക കസ്റ്റഡിയിലല്ലാതിരിക്കവേ പ്രതി നൽകിയ മൊഴിയിലെ വിവരങ്ങളും വിചാരണയ്ക്കിടെ തെളിവായെടുക്കാമെന്ന് സുപ്രീംകോടതി. തെളിവ് നിയമത്തിലെ 27-ാം വകുപ്പിനെ പുനർവ്യാഖ്യാനിച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

പോലീസ് ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിലുള്ള വ്യക്തി നൽകുന്ന മൊഴിയിൽനിന്നുള്ള വിവരങ്ങൾ തെളിവാക്കാമെന്നാണ് തെളിവ് നിയമത്തിലെ 27-ാം വകുപ്പ് പറയുന്നത്. എന്നാൽ, കസ്റ്റഡി എന്നതിന് ഔദ്യോഗിക കസ്റ്റഡി എന്നർഥമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പോലീസിന്റെ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണത്തിലോ നിരീക്ഷണത്തിലോ ഉള്ള വ്യക്തിപോലും ഇതിനുകീഴിൽ വരുമെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *