Your Image Description Your Image Description

നിക്ഷേപകർക്ക് ഭീമമായ മൾട്ടിബാഗർ നേട്ടം നൽകിയ ഒരു ഓഹരിയാണ് ട്രാൻസ്ഫോർമേഴ്സ് & റെക്ടിഫയേഴ്സ് ഇന്ത്യ (Transformers & Rectifiers India). ഇന്ത്യയിൽ ട്രാൻസ്ഫോർ‍മറുകളുടെ നിർമ്മാണം നടത്തുന്ന മുൻനിര കമ്പനിയാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ഓഹരി വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. തുടർച്ചയായി റെക്കോർഡ് ഉയരങ്ങൾ ബ്രേക്ക് ചെയ്തു കൊണ്ടുള്ള റാലിയാണ് ഇത്തരത്തിൽ നടന്നത്.

കഴിഞ്ഞ 5 വർഷങ്ങളിൽ ഓഹരി വില 8 രൂപയിൽ നിന്ന് 11,725% പറന്നുയർന്ന് 2025 ജനുവരി 24ാം തിയ്യതി 946 രൂപയിലേക്കെത്തി.
ഇത്തരത്തിൽ 1 ലക്ഷം രൂപയുടെ നിക്ഷേപം 1.18 കോടി രൂപയായിട്ടാണ് മാറിയത്. കഴിഞ്ഞ 2 വർഷത്തിൽ ഓഹരി വില 74.50 രൂപയിൽ നിന്ന് 946 രൂപയിലേക്ക് 1,169% ഉയർച്ചയാണ് നേടിയത്. കഴിഞ്ഞ ഒരു വർഷത്തിൽ 167.64% നേട്ടവും നൽകി കമ്പനി രാജ്യാന്തര-ആഭ്യന്തര തലങ്ങളിൽ മികച്ച ഓർഡറുകൾ നേടിയതും, ഹൈഡ്രജൻ എനർജി സെക്ടറിലേക്ക് കമ്പനി ചുവടു വെച്ചതും ഓഹരിയിലെ കുതിപ്പിന് പ്രധാന കാരണങ്ങളായി.

2024 സെപ്തംബർ പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് (Operating Profit) 69 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ, 2024 ഡിസംബർ പാദത്തിൽ ഇത് 85 കോടി രൂപയായി വർധന നേടി. സമാന കാലയളവിൽ പ്രൊഫിറ്റ് ബിഫോർ ടാക്സ് 64 കോടി രൂപയിൽ നിന്ന് 74 കോടിയായി ഉയർന്നു. ഇതേ സമയം അറ്റാദായം (Net Profit) 46 കോടിയിൽ നിന്ന് 55 കോടി രൂപയിലേക്കും വർധിച്ചു.ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം പ്രമോട്ടർ 64.36% ഓഹരികൾ ഹോൾഡ് ചെയ്യുന്നു.

2024 ഡിസംബർ പാദത്തിൽ, തൊട്ടു മുമ്പത്തെ പാദത്തെ അപേക്ഷിച്ച് പ്രമോട്ടർ ഹോൾഡിങ്ങിൽ 1.81% കുറവുണ്ടായിട്ടുണ്ട്. പ്രമോട്ടർ 21.8% ഓഹരികൾ പ്ലെഡ്ജ് ചെയ്തിട്ടുണ്ട്. റീടെയിൽ നിക്ഷേപകരുടെ കൈവശം 16.89% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FII) 11.08%, മ്യൂച്വൽ ഫണ്ടുകൾ 6.23% മറ്റുള്ളവർ 1.44% എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.

Leave a Reply

Your email address will not be published. Required fields are marked *