Your Image Description Your Image Description

അങ്കമാലി: കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഏകീകൃത കുർബാന അനുകൂല വിശ്വാസി നേതൃസംഗമം നാളെ (28 ചൊവ്വ) അങ്കമാലിയിൽ നടക്കും.
വൈകീട്ട് നാലിന് അങ്കമാലി സുരഭി (ലോഡ്ജ്) ഹാളിലാണ് നേതൃയോഗം. എറണാകുളം – അങ്കമാലി മേജർ അതിരൂപതയിലെ 16 ഫൊറോനകളിലെ പ്രതിനിധികളാണ് നേതൃ യോഗത്തിൽ പങ്കെടുക്കുന്നത്.

വിമത വൈദീകരുടെ നേതൃത്വത്തിൽ സഭക്കെതിരായി
നടത്തുന്ന കുപ്രചരണങ്ങൾ അവസാനിപ്പിക്കുക,
സഭ സ്ഥാപനങ്ങൾ, പള്ളികൾ എന്നിവിടങ്ങളിൽ സഭ വിരുദ്ധ യോഗങ്ങൾ നടത്തുന്നത് കർശനമായി തടയുക, മെത്രാൻമാർ ഉൾപ്പെടെ സഭയോടെപ്പം നീങ്ങുന്ന വൈദീകരെ അപമാനിക്കുന്നത് അവസാനിപ്പിക്കുക, അതിരൂപതയിൽ വലിയ നോമ്പിന് മുൻപ് സമ്പൂർണ്ണമായി സഭയുടെ ഏകീകൃത കുർബാന നടപ്പാക്കി തരുക. ആത്മീയത ഇല്ലാത്ത വൈദികർ ചില അൽമായരെ തെറ്റിധരിപ്പിച്ച് സഭയെ പൊതു സമൂഹത്തിൽ അവമതിപ്പിന് ഇടയാക്കുന്ന രീതിയിൽ സംഘടിപ്പിച്ച് വരുന്ന സഭവിരുദ്ധ
സമര പരിപാടികളിൽ നിന്ന് വിശ്വാസികൾ സ്വയം വിട്ട് നിൽക്കുക എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾ നേതൃയോഗം ചർച്ച ചെയ്യും.

സഭ വിരുദ്ധ യോഗങ്ങളുടെ അറിയിപ്പ് വിശുദ്ധ കുർബാന മധ്യേ ചില വിമത പുരോഹിതർ പള്ളികളിൽ അറിയിച്ചത് സഭ പ്രബോധനങ്ങളുടെ നഗ്മായ ലംഘനം കൂടിയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. നേതൃയോഗത്തിൽ സിഎൻഎ ചെയർമാൻ ഡോ. എം. പി. ജോർജ് അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *