Your Image Description Your Image Description

ഒഡീഷ : ഒഡീഷയിലെ നുവാപാഡ ജില്ലയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒഡിഷ -ഛത്തീസ്ഗഡ് സംയുക്ത സേനയുടെ ദൗത്യത്തിലാണ് നടപടി ഉണ്ടായത്.

മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് രഹസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സേനയുടെ തെരച്ചിൽ. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഇരു സംസ്ഥാനങ്ങളിലേയും പോലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകൾ, ഒഡിഷ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ്, സി.ആർ.പി.എഫ് എന്നീ സേനകൾ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *