Your Image Description Your Image Description

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ അ​തി​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ളി​ല്‍ ഒ​പ്പു​വ​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യി​ല്‍ ​നി​ന്ന് അ​മേ​രി​ക്ക പി​ന്മാ​റും. സം​ഘ​ട​ന​യ്ക്ക് ഇ​നി മു​ത​ൽ സാമ്പത്തിക സ​ഹാ​യം ന​ൽ​കി​ല്ല.

കോ​വി​ഡി​നെ​യും മ​റ്റു ആ​രോ​ഗ്യ പ്ര​തി​സ​ന്ധി​ക​ളെ​യും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന തെ​റ്റാ​യി കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ട്രൂമ്പിന്റെ ഈ നീ​ക്കം. കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണ​ത്തി​നു​ള്ള പാ​രി​സ് ക​രാ​റി​ൽ​ നി​ന്നും അ​മേ​രി​ക്ക പി​ന്മാ​റും.

സ്ത്രീ, ​പു​രു​ഷ​ൻ എ​ന്നീ ര​ണ്ട് ലിം​ഗ​ങ്ങ​ളെ മാ​ത്ര​മേ യു​എ​സ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കൂ​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ രേ​ഖ​യ്ക്ക് പു​റ​ത്താ​കും.

Leave a Reply

Your email address will not be published. Required fields are marked *