Your Image Description Your Image Description

എടത്വ:തലവടി കുന്തിരിക്കല്‍ സിഎംഎസ്സ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 വരെ റവ.തോമസ് നോർട്ടൻ നഗറിൽ നടക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് “സ്മാഷ് 2025” ന് ഇന്നലെ തുടക്കമായി. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 9 മണി വരെയാണ് മത്സരം.

ജോർജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെന്റര്‍ ഡയറക്ടര്‍ ജിജി മാത്യൂ ചുടുക്കാട്ടിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകൻ റെജിൽ സാം മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള,ട്രഷറർ എബി മാത്യു ചോളകത്ത് , പബ്ളിസിറ്റി കൺവീനർ ജിബി ഈപ്പൻ, അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാൻ,എസ്ആർജി കൺവീനർ സാറാമ്മ ലൂക്കോസ്,സീനിയർ അസിസ്റ്റൻ്റ് ആൻസി ജോസഫ്,സൂസൻ വി സാനിയേൽ,സുഗു ജോസഫ്,അൻസു അന്നാ തോമസ്,ജീന സൂസൻ കുര്യൻ,രേഷ്മ ഈപ്പൻ,ജെസി ഉമ്മൻ,സംഗീത എം.കെ,
കൊച്ചുമോൾ എ എന്നിവർ പ്രസംഗിച്ചു. സ്ക്കൂൾ ലീഡർ വിഘ്നേഷ് വിജയൻ,
ആദർശ്. പി.എ. എന്നിവർ ബാറ്റ് മുഖ്യാതിഥിയിൽ നിന്നും സ്വീകരിച്ചു.

ജൂനിയർ/സീനിയർ ബോയ്സ്/ഗേൾസ് സിംഗിൾസ്/ഡബിൾസ് ഇനങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ടീം എത്തും.26ന് നടക്കുന്ന ഫൈനൽ മത്സരത്തിലെ വിജയികൾക്ക് ഉള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ സമ്മാനിക്കുമെന്ന് പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *