Your Image Description Your Image Description
Your Image Alt Text

ചെന്നൈ. ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ഫ്യൂവല്‍ സെല്‍ പവര്‍ സിസ്റ്റം ഉപയോഗിച്ചാണ് വൈദ്യുതി നിര്‍മിച്ചത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്.

ഐഎസ്‌ആര്‍ഒയുടെ വിക്രം സാരാഭായ് സെന്റര്‍ ആണ് ഫ്യൂവല്‍ സെല്‍ നിര്‍മ്മിച്ചത്. ഭാവിയില്‍ ബഹിരാകാശ പദ്ധതികളില്‍ ബാക്കപ്പ് സിസ്റ്റമായി ഉപയോഗിക്കാൻ കഴിയുന്ന പരീക്ഷണത്തില്‍ ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച്‌ വൈദ്യുതി ഉല്പാദിപ്പിച്ച്‌ ഇതില്‍നിന്ന് ജലം മാത്രമാണ് പുറന്തള്ളുന്നത് എന്നും മറ്റ് തരത്തിലുള്ള ഒരു വാതകവും പുറം തള്ളുന്നില്ല എന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.

ജനുവരി ഒന്നിന് പിഎസ്‌എല്‍വി 58 എക്സ്പോസ്റ്റാറ്റ് റോക്കറ്റ് വിക്ഷേപിച്ചതില്‍ അവസാന ഭാഗത്ത് പി ഒ ഇ എം എന്ന മൊഡ്യൂള്‍ ഉണ്ടായിരുന്നു. 10 ഉപഗ്രഹങ്ങളാണ് പി ഒ ഇ എം എന്ന മൊഡ്യൂളില്‍ എക്സ്പോസ്റ്റാറ്റ് റോക്കറ്റില്‍ ഉണ്ടായിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *