Your Image Description Your Image Description
Your Image Alt Text

ഖ്‌നൗ: ഉത്തര്‍പ്രേദശിലെ റായ്ബറേലിയില്‍ അച്ഛനെ മകൻ കൊലപ്പെടുത്തി. ജനുവരി ഒന്നിയാനിരുന്നു സംഭവം.

അഞ്ഞൂറ് രൂപ നല്‍കാത്തതിനെ തുടര്‍ന്ന് 25കാരനായ മകന്‍ അച്ഛനെ അടിച്ചുകൊന്നത്.  സംഭവത്തിൽ മകന്‍ സഞ്ജയ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അച്ഛനും മകനും റായ്ബറേലിയിലെ ഇഷ്ടടിക ചൂളയിലാണ് ജോലി ചെയ്തിരുന്നത്. മദ്യപനായ സഞ്ജയ് പിതാവ് ത്രിലോകുമായി സ്ഥിരം വഴക്കാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പിതാവ് മരിച്ച ദിവസം താന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പിതാവ് അപകടത്തില്‍ മരിച്ചതാണെന്നുമായിരുന്നു സഞ്ജയ് ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് പോലീസ് കോള്‍ റെക്കോര്‍ഡ് കേള്‍പ്പിച്ചപ്പോള്‍ സഞ്ജയ് കുറ്റം സമ്മതിക്കുകയായിരുന്നു. പണം നല്‍കാനാവില്ലെന്ന് പറഞ്ഞ പിതാവിനെ സമീപത്തുണ്ടായിരുന്ന മരക്കഷണം കൊണ്ട് അടിക്കുകയായിരുന്നു. ശക്തമായി അടിയേറ്റ ത്രിലോക് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായും തുടര്‍ന്ന് യുവാവ് പ്രേദശത്തുനിന്ന് കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *