Your Image Description Your Image Description
Your Image Alt Text

യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖലിസ്ഥാനി അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്.

കാലിഫോര്‍ണിയയിലെ ഹേവാര്‍ഡിലുള്ള ഷെരാവാലി ക്ഷേത്രത്തിലാണ് പുതിയ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്തുകള്‍ ഉപയോഗിച്ച്‌ ക്ഷേത്രംവികൃതമാക്കിയതായി റിപ്പോര്‍ട്ട്.

കാലിഫോര്‍ണിയയിലെ സ്വാമിനാരായണ്‍ മന്ദിറില്‍ ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകള്‍ ഉപയോഗിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ അപകീര്‍ത്തിപ്പെടുത്തലിന്റെ ഒരു ഫോട്ടോയും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷന്റെ (എച്ച്‌എഎഫ്) സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും എക്‌സിലെ പോസ്റ്റില്‍ സംഘടന പറഞ്ഞു. ഖലിസ്ഥാൻ വക്താക്കളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ഭീഷണിയും ഹിന്ദു വിരുദ്ധ നേതാക്കളില്‍ നിന്നുള്ള സര്‍വ്വവ്യാപിയായ അപകടസാധ്യതയും കണക്കിലെടുത്ത് സുരക്ഷാ ക്യാമറകളും അലാറം സംവിധാനങ്ങളും സ്ഥാപിക്കാൻ എച്ച്‌എഎഫ് ഹിന്ദു ക്ഷേത്രങ്ങളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *