Your Image Description Your Image Description

പെരുമ്പാവൂർ: അനധികൃതമായി സ്കൂട്ടറിൽ മദ്യവില്പന നടത്തിയ യുവാവ് പിടിയിൽ. അറയ്ക്കപ്പടി ഓണംകുളം പാലമൂട്ടിൽ കൊല്ലിയാലിൽ വീട്ടിൽ പൗലോസിന്റെ മകൻ അരുൺ പോൾ ( 42 ) ആണ് പിടിയിലായത്.

ഇയാളുടെ സ്കൂട്ടറിൽ നിന്ന് 8.5 ലിറ്റർ മദ്യവും വിറ്റുകിട്ടിയ പണവും പിടിച്ചെടുത്തു. എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ് ) സാബു വർഗീസിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഓണകുളം ഭാഗത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *