Your Image Description Your Image Description

കൽപറ്റ: പുൽപ്പള്ളി അമരക്കുനിയിലിറങ്ങിയ കടുവയെ രാത്രിയിലും വനംവകുപ്പ് തിരയുന്നു. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സംഘം ദൗത്യമവസാനിപ്പിക്കാത്തത്. ദൗത്യത്തിൻ്റെ ഭാഗമായി തെർമൽ ഡ്രോൺ പറത്തി കടുവയെ നിരീക്ഷിച്ചു വരികയാണ്. കടുവയെ മയക്കുവെടി വെയ്ക്കാൻ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇവിടെവാഹന ഗതാഗതം നിരോധിച്ചു. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *