Your Image Description Your Image Description

23 കിമി മൈലേജുള്ള കാറിന് 2.15 ലക്ഷം വിലക്കിഴിവുമായി മാരുതി സുസുക്കി. ഈ ഓഫറിൽ ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും സ്ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു. ആൽഫ പ്ലസ്, സെറ്റ പ്ലസ് എന്നീ രണ്ട് ശക്തമായ വേരിയൻ്റുകളുമായാണ് മാരുതി സുസുക്കി ഇൻവിക്ടോ വിപണിയിലുള്ളത്. 2023/2024 മാരുതി ഇൻവിക്ടോയുടെ ബേസ്-സ്പെക്ക് സെറ്റ വേരിയന്‍റിനാണ് ഓഫർ വാഗ്ദാനം ചെയ്യുന്നത്. ടോപ്പ്-സ്പെക്ക് ആൽഫ വേരിയൻ്റിനായി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 50,000 രൂപ കുറഞ്ഞ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും, അതേസമയം മറ്റെല്ലാ ആനുകൂല്യങ്ങളും മാറ്റമില്ലാതെ തുടരും.

സ്ക്രാപ്പേജ് ബോണസിന് പകരം ഉപഭോക്താക്കൾക്ക് ഒന്നുകിൽ ഒരു ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് തിരഞ്ഞെടുക്കാം. ടൊയോട്ട ഇന്നോവ ഹൈക്രോസിനെപ്പോലെ 2-ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് മാരുതി ഇൻവിക്ടോയ്ക്ക് ലഭിക്കുന്നത്. ഈ എഞ്ചിൻ 6,000 rpm-ൽ 112 kW കരുത്തും 4,400-5,200 rpm-ൽ 188 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ കാറിൻ്റെ രണ്ട് വേരിയൻ്റുകളിലും ഇ-സിവിടി ട്രാൻസ്മിഷനോടൊപ്പം ടൂ-വീൽ ഡ്രൈവും (2WD) ഉണ്ട്. ഈ എഞ്ചിൻ ഉപയോഗിച്ച് ഈ കാർ ലിറ്ററിന് 23.24 കിലോമീറ്റർ മൈലേജ് നൽകുന്നു. , ഇൻവിക്ടോയുടെ എക്‌സ്-ഷോറൂം വില 25.21 ലക്ഷം രൂപയിൽ തുടങ്ങി 28.92 ലക്ഷം രൂപ വരെയാണ് ഇൻവിക്ടോയുടെ വില. നെക്‌സ ബ്ലൂ, മജസ്റ്റിക് സിൽവർ, മിസ്റ്റിക് വൈറ്റ്, സ്റ്റെല്ലാർ ബ്രോൺസ് നിറങ്ങളിൽ വാഹനം ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *