Your Image Description Your Image Description

പനമരം: മാന്തവാടി-കൽപ്പറ്റ റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ടയർ ഓടിക്കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ഇതോടെ സീറ്റിന്റെ അടിഭാഗം തകർന്ന് പോകുകയും യാത്രക്കാരന്റെ കാലിന് പരിക്കേൽക്കുകയും ചെയ്തു. ബസിന്റെ ഇടതുഭാഗത്തെ പിറകുവശത്തെ ടയറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ മാനന്തവാടി സ്വദേശിയായ അമലിന്റെ ഇടതുകാലിനാണു പരുക്കേറ്റത്. ഇയാളെ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കു 12.50ന് ടൗണിനു സമീപത്തെ വലിയ പാലത്തിൽ വച്ചായിരുന്നു അപകടം. വലിയ ശബ്ദത്തോടെ ടയർ പൊട്ടിയതിന്റെ ആഘാതത്തിൽ ടയറിന്റെ മുകൾഭാഗത്തുള്ള പ്ലാറ്റ്ഫോം തകർന്ന് അമലിന്റെ കാൽ പ്ലാറ്റ്ഫോമിനും സീറ്റിനും ഇടയിൽ കുടുങ്ങുകയായിരുന്നു.

ഇരുമ്പ് ഷീത്തിന്റെ അടിയിൽ കുടുങ്ങിയ അമലിന്റെ കാൽ ഏറെ ബുദ്ധിമുട്ടിയാണ് ബസ് ജീവനക്കാർ പുറത്തെടുത്തത്. 10 മിനിറ്റിലേറെ സമയം കുടുങ്ങിക്കിടന്നതിനാൽ പുറത്തെടുക്കുന്ന സമയത്ത് യാത്രക്കാരന്റെ കാൽ നീരുവെച്ചത് കൂടാതെ മുറിവുകളും പറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *