Your Image Description Your Image Description

ജനപ്രിയ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഹീറോ സ്പ്ലെന്‍ഡർ ബൈക്ക് നിങ്ങള്‍ക്ക് പ്രതിമാസ സ്വന്തമാക്കാം. ഇതാ അറിയേണ്ടതെല്ലാം.

ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിന്റെ അടിസ്ഥാന വേരിയന്റായ സെല്‍ഫ് അലോയി പതിപ്പിന് 94,392 രൂപയാണ് തിരുവനന്തപുരത്തെ ഏകദേശ എക്സ്ഷോറൂം വില. 5000 രൂപ ഡൗണ്‍ പേമെന്റ് അടച്ചാല്‍ നിങ്ങള്‍ക്ക് 89,392 രൂപ നിങ്ങള്‍ക്ക് ബാങ്കോ ഫൈനാന്‍സ് സ്ഥാപനമോ ലോണ്‍ ആയി തരും. ഈ തുകയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒമ്പത് ശതമാനം പലിശ നിരക്കില്‍ നിങ്ങള്‍ ഏകദേശം 2160 രൂപ വീതം പ്രതിമാസം ഇഎംഐ അടച്ചാല്‍ മതിയാകും. എന്നാല്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്ന ലോണ്‍ തുകയും പലിശ നിരക്കുകളും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും അതാത് ബാങ്കുകളുടെ നിയമങ്ങളെയുമൊക്കെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. ഒരു വാഹനം ലോണ്‍ എടുക്കുന്നതിന് മുമ്പ് അതാതാ ബാങ്കുകളുടെ നിയമാവലികള്‍ നിങ്ങള്‍ പൂര്‍ണമായും മനസിലാക്കുക.

ബൈക്കിൻ്റെ കുറഞ്ഞ വില മാത്രമല്ല കരുത്തും കൂടിയാണ് ഇതിനു പിന്നിലെ കാരണം. ഈ ഹീറോ ബൈക്കിന് എയർ കൂൾഡ്, 4-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, OHC എഞ്ചിൻ ഉണ്ട്. ബൈക്കിൽ സ്ഥാപിച്ചിരിക്കുന്ന ഈ എൻജിൻ 8,000 ആർപിഎമ്മിൽ 5.9 കിലോവാട്ട് കരുത്തും 6,000 ആർപിഎമ്മിൽ 8.05 എൻഎം ടോർക്കും നൽകുന്നു. ഈ മോട്ടോർസൈക്കിളിൻ്റെ എഞ്ചിനിൽ പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും സജ്ജീകരിച്ചിരിക്കുന്നു.

ഈ മോട്ടോർസൈക്കിൾ ലിറ്ററിന് 73 കിലോമീറ്റർ മൈലേജ് നൽകുന്നുവെന്ന് കമ്പനി പറയുന്നു. ഈ ബൈക്കിൻ്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി 9.8 ലിറ്ററാണ്. അതിനാൽ ടാങ്ക് നിറച്ചാൽ ഏകദേശം 680 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ ബൈക്കിന് സാധിക്കും. നാല് വേരിയൻ്റുകളുമായാണ് ഹീറോ സ്‌പ്ലെൻഡർ പ്ലസ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. മൊത്തം 11 കളർ, ഗ്രാഫിക് ഓപ്ഷനുകളിലാണ് ഈ മോട്ടോർസൈക്കിൾ വരുന്നത്. മുന്നിലും പിന്നിലും 130 എംഎം ഡ്രം ബ്രേക്കുകളാണ് ഈ ഹീറോ ബൈക്കിനുള്ളത്. ഈ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ, ഇലക്ട്രിക് സ്റ്റാർട്ട് എന്ന സവിശേഷതയും ഉണ്ട്.

ഇതിന് പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഉണ്ട്. ഇതിൽ എക്കണോമി ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിനെ ഈ ബൈക്കുമായി ബന്ധിപ്പിക്കാൻ കഴിയും.അതുവഴി യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് SMS, കോൾ, ബാറ്ററി അലേർട്ടുകൾ എന്നിവ ലഭിക്കും.സുരക്ഷയ്ക്കായി, ഈ ബൈക്കിൽ ഹസാർഡ് ലൈറ്റ് വിങ്കറുകൾ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് എന്നിവ നൽകിയിട്ടുണ്ട്. തങ്ങളുടെ പുതിയ ഹെഡ്‌ലൈറ്റ് രാത്രിയിൽ ഉപയോക്താവിന് മികച്ച ദൃശ്യപരത നൽകുമെന്ന് കമ്പനി പറയുന്നു. ഡ്യുവൽ ടോൺ പെയിൻ്റ് ഉപയോഗിച്ചാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ മാറ്റ് ഗ്രേ, ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് റെഡ് എന്നിവ ഉൾപ്പെടുന്നു. അഞ്ച് വർഷം അല്ലെങ്കിൽ 70,000 കിലോമീറ്റർ (ഏതാണ് ആദ്യം വരുന്നത്) ഈ ബൈക്കിന് കമ്പനി വാറൻ്റി നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *