Your Image Description Your Image Description

ഡ​ൽ​ഹി: മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് ​വി​നോ​ദ് ച​ന്ദ്ര​നെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ച്ചു. സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ രാ​ഷ്ട്ര​പ​തി ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​ച്ചു.

കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ ആ​ണ് ജ​സ്റ്റീ​സ് വി​നോ​ദ് ച​ന്ദ്ര​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ച്ച കാ​ര്യം എ​ക്സി​ലൂ​ടെ അ​റി​യി​ച്ച​ത്. നി​ല​വി​ൽ പ​റ്റ്ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ആ​ണ് ജ​സ്റ്റീ​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ.

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യ​മാ​ണ് ജ​സ്റ്റീ​സ് വി​നോ​ദ് ച​ന്ദ്ര​നെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *