Your Image Description Your Image Description

കോഴിക്കോട്: അൻവറിന്റെ രാജി സംബന്ധിച്ച തീരുമാനങ്ങളെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും സര്‍പ്രൈസ് ആയെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എം.എൽ.എ ഉപതെരഞ്ഞെടുപ്പ് വരാൻപോകുകയാണെന്നും ഇനി തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ് ആണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വറിന്റെ രാഷ്ട്രീയ നീക്കത്തിന് ലീഗിന്റെ നിര്‍ദേശമൊന്നുമുണ്ടായിരുന്നില്ല. ഇന്നലെയാണ് അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിന്റെ കാര്യം പോലും ചാനലിലൂടെ അറിഞ്ഞത്. ഇനി തീരുമാനമെടുക്കേണത് യുഡിഎഫ് ആണ്. യുഡിഎഫ് എന്ത് തീരുമാനമെടുക്കുന്നോ ആ തീരുമാനത്തിനൊപ്പം ലീഗും നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

അന്‍വര്‍ ലീഗിനെ പുകഴ്ത്തിയതിൽ സന്തോഷമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങളെ ആരെങ്കിലും പുകഴ്ത്തിയാല്‍ സന്തോഷമുണ്ടാവില്ലെയെന്നും ആര് നല്ലത് പറഞ്ഞാലും സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ന് രാവിലെ 9.30 ഓടെയാണ് പി വി അൻവർ സ്പീക്കർ എ എൻ ഷംസീറിനെ കണ്ട് തന്റെ കൈപ്പടയിലെഴുതിയ രാജിക്കത്ത് കൈമാറിയത്. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂല്‍ കോൺഗ്രസിൽ ചേർന്നത്. അൻവർ എം.എൽ.എ സ്ഥാനം രാജി വെച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായി അന്‍വറിനെ തിരഞ്ഞെടുത്തതായി തൃണമൂല്‍ കോൺഗ്രസ് അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *