Your Image Description Your Image Description

തിരുവനന്തപുരം: പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്ന് പി.ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അൻവറിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ ഗൂഢാലോചന. നിലനില്‍പിനു വേണ്ടിയാണ് പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിച്ചത്. സ്വയം ചെയ്ത കാര്യങ്ങൾ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അന്‍വര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് അന്‍വര്‍ നടത്തുന്ന ഹീനമായ നീക്കങ്ങള്‍ ജനം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. ഇതിനു മുമ്പും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തനിക്കെതിരെ അന്‍വര്‍ രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പി.ശശി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *