Your Image Description Your Image Description

ബെംഗളൂരു: മദ്യലഹരിയിൽ അയൽവാസിയുടെ പശുക്കളുടെ അകിട് അറുത്തു മാറ്റിയ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ചാമരാജ്പേട്ടിൽ ആണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് സയിദ്ദ് നസ്റു എന്ന യുവാവ് മൂന്ന് പശുക്കളെ ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് കർണാടകയിൽ ഉയർന്നത്. രക്തം വാർന്ന് അവശ നിലയിലായ പശുക്കൾ ചികിത്സയിൽ കഴിയുകയാണ്. ചാമരാജ്പേട്ട് സ്വദേശിയായ കർണ എന്നയാളുടെ മൂന്ന് പശുക്കളെയാണ് യുവാവ് ആക്രമിച്ചത്. കാലികളുടെ ബഹളം കേട്ട് എഴുന്നേറ്റ കർണ തൊഴുത്തിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന പശുക്കളെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ബിജെപി വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തുന്നത്. ബിജെപി നേതാക്കൾ സംഭവത്തെ അപലപിച്ചു. കുറ്റവാളിയ്ക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ബിജെപി നേതാവ് രവി കുമാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് കുറ്റവാളിക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരു പൊലീസ് കമ്മീഷണർ ബി. ദയാനന്ദയ്ക്ക് നിർദ്ദേശം നൽകി. കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക അടക്കമുള്ളവർ ഇന്നലെ സംഭവ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *