Your Image Description Your Image Description

മലപ്പുറം: കൃ​ത്യ​നി​ർ​വ​ഹ​ണം തടസപ്പെടുത്തിയതിൽ താ​ലൂ​ക്ക് ആശുപത്രിയിലെത്തിയ യുവാവിനെതിരെ ഡോക്ടർ പരാതി നൽകി. എന്നാൽ ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ര​ക്തം വാ​ര്‍ന്നൊ​ലി​ക്കു​ന്ന കു​ട്ടി​യെ ചി​കി​ത്സി​ക്കാ​ന്‍ പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും യു​വാ​വ് വ്യക്തമാക്കി. തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ജ​നു​വ​രി എ​ട്ടി​ന് രാ​ത്രി ഒ​മ്പ​തോ​ടെയാണ് ആ​റ് വ​യ​സ്സു​കാ​ര​നുമായി പിതാവ് കാഷ്വാലിറ്റിയിൽ എത്തിയത്.

വീ​ണ് ചു​ണ്ട് പൊ​ട്ടി ര​ക്ത​മൊ​ലി​ക്കു​ന്ന മകന് മരുന്ന് വാങ്ങാനാണ് യുവാവ് ആ​ശു​പ​ത്രി​യി​ൽ എത്തിയത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ ത​ന്നോ​ട് മു​റി​വ് കെ​ട്ടു​ന്ന മു​റി​യി​ലി​രി​ക്കാ​ന്‍ പ​റ​ഞ്ഞു. ‘ഒ​രു വ​യ​സ്സ് തോ​ന്നി​ക്കു​ന്ന ചെ​റി​യ കു​ട്ടി​യു​മാ​യി ഒ​രു യു​വ​തി ആ ​മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. കൈ​വി​ര​ൽ മു​റി​ഞ്ഞ് ര​ക്തം വാ​ര്‍ന്ന് ആ ​കു​ട്ടി ക​ര​യു​ക​യാ​യി​രു​ന്നു. പ​ത്ത് മി​നി​റ്റി​ലേ​റെ കാ​ത്തി​രു​ന്നി​ട്ടും ഡോ​ക്ട​ര്‍ വന്നില്ല. ആ ​കു​ട്ടി​യു​ടെ ക​ര​ച്ചി​ലൊ​ന്ന് മാ​റ്റാ​നാ​യെ​ങ്കി​ലും ഒ​ന്ന് പ​രി​ശോ​ധി​ക്കൂ​വെ​ന്ന് ഞാ​ൻ പറഞ്ഞു’.

എന്നാൽ ഡോക്ടറുടെ മറുപടി തികച്ചും മനുഷ്യത്വ രഹിതമായിരുന്നു.’ഈ ​കു​ട്ടി​ക്കൊ​പ്പം ഞാ​നും ക​ര​യ​ണോ​യെ​ന്നും ബോ​ധം കെ​ടു​ത്താ​തെ ഞാ​ന്‍ തു​ന്നു​മ്പോ​ൾ ഇ​തി​ലു​മ​ധി​കം ക​ര​യു​മെ​ന്നും, ഇ​ല്ലെ​ങ്കി​ല്‍ മ​റ്റെ​വി​ടേ​ക്കെ​ങ്കി​ലും കൊ​ണ്ടു​പൊ​യ്‌​ക്കോ​ളൂ’​ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഇതോടെ സ്ത്രീ ​കു​ട്ടി​യെ​യും കൊ​ണ്ട് പ​രി​ശോ​ധ​ന​ക്ക് നി​ല്‍ക്കാ​തെ ആശുപത്രിയിൽ നിന്ന് പോ​യി. അ​തി​ന് ശേ​ഷം എൻറെ മ​ക​ന് മ​രു​ന്ന് എ​ഴു​തി ത​ന്നു​വി​ടു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വം താൻ പ​രാ​തി​യാ​യി സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം യുവാവിനെതിരെ കേ​സെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *