Your Image Description Your Image Description

ഭോപാല്‍: മധ്യപ്രദേശിലെ ദേവദാസില്‍ യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ.ഒരു വര്‍ഷം പഴക്കമുള്ള യുവതിയുടെ മൃതദേഹമാണ് ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയത്.സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം നടക്കണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്.ഇവർ കഴിഞ്ഞിരുന്ന വാടക വീട്ടിൽ നിന്ന് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ അയല്‍വാസികള്‍ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു വര്‍ഷം പഴകിയ മൃതദേഹം കെട്ടിവെച്ച നിലയില്‍ ഫ്രിഡ്ജിനുള്ളില്‍ നിന്ന് കണ്ടത്തിയത്. സാരി ഉടുത്തിരുന്ന യുവതിയുടെ മൃതദേഹം കഴുത്തില്‍ കയര്‍ കെട്ടി, കയ്യും കാലും ബന്ധിച്ച നിലയിലായിരുന്നു.

ഉജ്ജൈന്‍ സ്വദേശിയായ സഞ്ജയ്‌ പാറ്റിഡര്‍ എന്ന യുവാവ് പ്രതിഭ എന്ന യുവതിയുമായി വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. മാര്‍ച്ച് 2024-ല്‍ ഇയാള്‍ ഈ വീട്ടില്‍ നിന്ന് താമസമൊഴിഞ്ഞു. എന്നാല്‍ വീടിന് മുന്‍ വശത്തെ മുറിയില്‍ കുറച്ച് സാധനങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നു.

2023 ജൂണിലാണ് ഇരുവരും വീട് വാടകയ്ക്ക് എടുക്കുന്നത്. ഇയാള്‍ വീട് ഒഴിഞ്ഞതിന് ശേഷം വന്ന പുതിയ താമസക്കാര്‍ അടച്ചിട്ടിരുന്ന മുറി തുറന്നിരുന്നു . എന്നാല്‍ ഈ ഭാഗത്ത് ആള്‍ താമസമില്ലാത്തതിനാല്‍ ഇവിടേക്കുള്ള വൈദ്യുതി വിച്ഛേദിച്ച ശേഷം ഇവര്‍ മുറി വീണ്ടും അടച്ചിട്ടു. വൈദ്യുതി വിച്ഛേദിച്ച ശേഷം ഫ്രിഡ്ജിനുള്ളില്‍ നിന്ന് അസഹനിയമായ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി.വിവാഹിതനായ സഞ്ജയ്‌ക്ക് രണ്ടു കുട്ടികളുണ്ട്. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവാവ് മൃതദേഹം ഫ്രിഡ്ജിനുള്ളിലേക്ക് കയറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *