Your Image Description Your Image Description

പത്തനംതിട്ട : ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടത്താൻ ഉള്ള സംഘപരിവാർ അജണ്ട ചെറുക്കപ്പെടണമെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ല കമ്മറ്റി.

ഇന്ത്യയിലെ സർവ്വകലാശാലകളിൽ അക്കാദമിക്ക് മേഖലയിൽ ഉൾപ്പെടുത്താത്തവരെ വൈസ് ചാൻസലർമാരാക്കാമെന്നും അതുപോലെ സേർച്ച്‌ കമ്മറ്റി രൂപീകരണം ചാൻസലർമാരിലാക്കാനുള്ള യു ജി സി കരട് വിജ്ഞാപനം സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ആർ എസ് എസ് സംഘപരിവാർ അജണ്ട മാത്രമെന്ന് ജില്ല കമ്മറ്റി കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാരുകളുടെ അവകാശം ഇല്ലാതാക്കി രാജ്യത്തെ ഫെഡറൽ സംവിധാനം ഇല്ലാതാക്കാൻ ആണ് ബി ജെ പി ആർ എസ് എസ് സംഘപരിവാർ ശ്രമിക്കുന്നത്.ഉന്നതവിദ്യാഭ്യാസ മേഖലകളെ തകർക്കാൻ ഉള്ള ഇത്തരം ശ്രമങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ജില്ല കമ്മറ്റിയിൽ വ്യക്തമാക്കി.

ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ : റോബിൻ പി മാത്യു ജില്ല കമ്മറ്റി യോഗം ഉത്ഘാടനം ചെയ്തു , ജിതിൻ തമ്പി അധ്യക്ഷത വഹിച്ചു , അഡ്വ ഗ്രീനി ടി വർഗീസ് , രാജു നെടുവുംപുറം , അഡ്വ വർഗീസ് മുളക്കൽ , ജാക്സൻ തോമസ് , ഡോ : ഡോണ റോബിൻ , സോജു ഗ്രീനി , ബിജിൻ വിത്സൻ , റോജിൻ രാജു തുടങ്ങിയവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *